Pages

August 22, 2010

നിനക്കായി


മനസ്സില്‍  നിറയുന്ന പ്രണയം
നെഞ്ചോട്‌ ചേര്‍ന്നിരിക്കുമ്പോള്‍ പിടയുന്ന മനസ്സ്‌.
മനസ്സില്‍ കൂട് കൂട്ടാനും കൂട് പൊട്ടിച്ചു പറക്കാനും..
എന്റെ ലോകം നിനക്ക് മതിയാകുമോ?
ചേര്‍ത്ത് വയ്ക്കുമ്പോള്‍ അകലാനും  
അകലുമ്പോള്‍ മടങ്ങി വരാനും  ഇനിയെത്ര കാലം.
ഉരുകിയും അലിഞ്ഞും ജീവിതം അവസാനത്തിലേക്ക്‌.
ഉരുകുമ്പോഴും ഈ മങ്ങിയ വെളിച്ചം നിന്റെ വഴികളില്‍
കാലിടരാതിരിക്കാന്‍ ഞാന്‍ കരുതി വയ്ക്കുന്നു.

August 21, 2010

പ്രണയം

എന്റെ പ്രണയം നീറുന്ന ചൂടും 
പൊള്ളുന്ന തണുപ്പുമായി 
എന്നില്‍ നിറയുന്നു...............!!!!!!!!!!!

August 03, 2010

സൗഹൃദം

സുഹൃത്തുക്കള്‍ എന്നും എന്റെ ബലഹീനതയായിരുന്നു.
കൊണ്ടും കൊടുത്തും കണ്ടും കരഞ്ഞും കടന്നുപോയ ഒരു കാലം
കാലം തന്ന മുറിവുകള്‍ കൂടി തിരിച്ചറിയാത്തത്ര മാറിയിരിക്കുന്നു എല്ലാം
ഇനി എന്നാണിതൊക്കെ ഒന്ന് വാരിക്കൂട്ടിയെടുക്കാന്‍ കഴിയുക?
മരണത്തില്‍ നിന്നും ജനനത്തിലേക്ക് ജീവിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ....
തിരുത്താന്‍ പറ്റാത്തവയെ തിരിച്ചറിയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ...