കരച്ചില് ജനനത്തിന്റെ അടയാളം
പിന്നെ ശൂന്യതയില്‍ സ്നേഹം നിറഞ്ഞു
മുലപ്പാലില്‍ കരച്ചിലടങ്ങി.
താരാട്ടുകള്‍ ജീവിതത്തിനു താളമായി.
ഓര്‍മ്മകള്‍ തെളിഞ്ഞത് കുസൃതികളില്‍
പിന്നെ കുസൃതികള്‍ സ്നേഹം മറച്ചു
കൂട്ടുകാര്‍ വീട്ടുകാരില്‍ നിന്നകറ്റി
കൂട്ടുകാരി കൂട്ടുകാരില്‍ നിന്നും.
കാമം കണ്ണ് കാട്ടിയപ്പോള്‍
പ്രലോഭനം പൊയ്മുഖങ്ങള്‍ അഴിച്ചു മാറ്റി
സ്നേഹത്തിന് അര്‍ഥം മാറിയപ്പോള്‍
കൂട്ടുകാരി അകന്നു മാറി.
തെരുവിലെ ലോകം വഴികാട്ടിയായി
നിലനില്‍പ്പ് നയിക്കാന്‍ പഠിപ്പിച്ചു.
അണികള്‍ അധികാരം നല്കി
അധികാരം ആദരവ് നല്കി.
ജീവിതം ജീവിതാസക്തിയായപ്പോള്‍
ഓര്‍മ്മകള്‍ ദൈര്‍ഘ്യം കുറഞ്ഞില്ലാതായി.
അസ്തിത്വം ഇല്ലാതാകുന്നത്
അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്.