Pages

October 25, 2010

യാത്ര

പ്രണയത്തിനും ജീവിതത്തിനുമിടയില്‍ ഞാനെന്നെ തേടുന്നു.
നീ മുന്നേ പറന്നുപോയ പക്ഷി. 
ഞാന്‍ ദിശയറിയാത്ത പറക്കാന്‍ മറന്ന ജന്മം
എങ്കിലും എന്തൊക്കെയോ ശേഷിക്കുന്നു.
കാറ്റില്‍ നിഴലുകള്‍ ഇഴയുന്നു.
താവളം അകലെയെങ്ങോ?
ഒഴുക്കില്‍ എന്നെത്തേടി വന്നത്
എന്നെ കടന്നു പോയത് ഞാന്‍ അറിഞ്ഞില്ല.
മഷിപ്പാടുകള്‍ മാഞ്ഞു പോയി .
മുറിപ്പാടുകള്‍ മാത്രം വിങ്ങുന്നു.
യാത്ര തുടരുന്നു. നിര്‍ത്താനാവുന്നില്ല.
അകലെയെങ്ങോ അവസാനമുണ്ട്.