Pages

October 25, 2010

യാത്ര

പ്രണയത്തിനും ജീവിതത്തിനുമിടയില്‍ ഞാനെന്നെ തേടുന്നു.
നീ മുന്നേ പറന്നുപോയ പക്ഷി. 
ഞാന്‍ ദിശയറിയാത്ത പറക്കാന്‍ മറന്ന ജന്മം
എങ്കിലും എന്തൊക്കെയോ ശേഷിക്കുന്നു.
കാറ്റില്‍ നിഴലുകള്‍ ഇഴയുന്നു.
താവളം അകലെയെങ്ങോ?
ഒഴുക്കില്‍ എന്നെത്തേടി വന്നത്
എന്നെ കടന്നു പോയത് ഞാന്‍ അറിഞ്ഞില്ല.
മഷിപ്പാടുകള്‍ മാഞ്ഞു പോയി .
മുറിപ്പാടുകള്‍ മാത്രം വിങ്ങുന്നു.
യാത്ര തുടരുന്നു. നിര്‍ത്താനാവുന്നില്ല.
അകലെയെങ്ങോ അവസാനമുണ്ട്.

August 22, 2010

നിനക്കായി


മനസ്സില്‍  നിറയുന്ന പ്രണയം
നെഞ്ചോട്‌ ചേര്‍ന്നിരിക്കുമ്പോള്‍ പിടയുന്ന മനസ്സ്‌.
മനസ്സില്‍ കൂട് കൂട്ടാനും കൂട് പൊട്ടിച്ചു പറക്കാനും..
എന്റെ ലോകം നിനക്ക് മതിയാകുമോ?
ചേര്‍ത്ത് വയ്ക്കുമ്പോള്‍ അകലാനും  
അകലുമ്പോള്‍ മടങ്ങി വരാനും  ഇനിയെത്ര കാലം.
ഉരുകിയും അലിഞ്ഞും ജീവിതം അവസാനത്തിലേക്ക്‌.
ഉരുകുമ്പോഴും ഈ മങ്ങിയ വെളിച്ചം നിന്റെ വഴികളില്‍
കാലിടരാതിരിക്കാന്‍ ഞാന്‍ കരുതി വയ്ക്കുന്നു.

August 21, 2010

പ്രണയം

എന്റെ പ്രണയം നീറുന്ന ചൂടും 
പൊള്ളുന്ന തണുപ്പുമായി 
എന്നില്‍ നിറയുന്നു...............!!!!!!!!!!!

August 03, 2010

സൗഹൃദം

സുഹൃത്തുക്കള്‍ എന്നും എന്റെ ബലഹീനതയായിരുന്നു.
കൊണ്ടും കൊടുത്തും കണ്ടും കരഞ്ഞും കടന്നുപോയ ഒരു കാലം
കാലം തന്ന മുറിവുകള്‍ കൂടി തിരിച്ചറിയാത്തത്ര മാറിയിരിക്കുന്നു എല്ലാം
ഇനി എന്നാണിതൊക്കെ ഒന്ന് വാരിക്കൂട്ടിയെടുക്കാന്‍ കഴിയുക?
മരണത്തില്‍ നിന്നും ജനനത്തിലേക്ക് ജീവിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ....
തിരുത്താന്‍ പറ്റാത്തവയെ തിരിച്ചറിയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ...

July 21, 2010

ജീവിതം

ജീവിതം പിന്നെ പിന്നെ ഇങ്ങനെയൊക്കെയാണ്

July 20, 2010

ഒരു പ്രണയ ചിന്ത

നിന്നെ പിരിഞ്ഞു ഞാന്‍ വണ്ടി കയറുമ്പോള്‍ പൊള്ളുന്ന പനിയായിരുന്നു.
കടപ്പാട് ഒരു പഴയ കൂട്ടുകാരന്‍

സ്വാഗതം

സ്വയം നന്നാവാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തി ഞാന്‍ മഹാനാണെന്ന് കരുതി അഹങ്കരിക്കുന്ന എല്ലാ മലയാളിക്കും എന്റെ ബ്ലോഗിലേക്ക് സ്വാഗതം !

July 19, 2010

എന്റെ ലോകം

എന്റെ ലോകത്തേക്ക് ഹാര്‍ദവമായ സ്വാഗതം