Pages

June 02, 2011

പ്രണയം....

ഏറ്റവും ഭീകരമായി ആത്മഹത്യ ചെയ്യുന്നതെങ്ങിനെ?
ഞാനെന്റെ കൂട്ടുകാരിയോട് ചോദിച്ചു.
പെണ്‍കുട്ടിയോട് ചോദിക്കാന്‍ പറ്റിയ വിഷയം,
അവള്‍ ചിരിച്ചു .

മനസ്സില്‍ കൊരുക്കുന്ന ചിന്തകള്‍,
എന്റെ സ്വകാര്യ ദുഃഖം.
ചുട്ടു പഴുത്ത പ്രതലത്തില്‍ മുഖം ചേര്‍ക്കുമ്പോള്‍ 
അവരുടെ മനസ്സില്‍ എന്തായിരുന്നിരിക്കണം ?
എനിക്കന്നുറങ്ങാന്‍ കഴിഞ്ഞില്ല.
ശരീരവേദനകള്‍  അറിയിക്കാതെ 
പ്രണയം പഠിപ്പിച്ചു ചിലത് .
പ്രണയം കൈവിട്ടു പോയപ്പോള്‍
വേദനകള്‍ ആശ്വാസമായി,
വേദനകള്‍ തിരിച്ചറിവുകളായപ്പോള്‍ 
പ്രണയം പടിയിറങ്ങി പോയി...

പ്രണയം തിരിച്ചു വരുന്ന നാള്‍ തേടി
ജീവിതത്തിന്റെ കണക്കുപുസ്തകവും തുറന്ന്‍ 
ഞാന്‍ കാത്തിരിക്കുന്നു...
കുറെ കണക്കുകള്‍ കൂട്ടാനുണ്ട് ,
കുറെ കണക്കുകള്‍ തീര്‍ക്കാനും...

11 comments:

  1. പ്രണയം ഓർമ്മിക്കുന്നതിനേക്കാൾ നല്ലത് ഓർമ്മകളെ പ്രണയിക്കുന്നതാണ്.. നഷ്ടപ്പെടും എന്ന പേടി വേണ്ട.. ഓർമ്മകളിൽ സ്വയം നഷ്ടപ്പെടുന്നതൊഴിച്ചാൽ...

    ReplyDelete
  2. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം തലക്കെട്ടായി കിടക്കുന്നു :പ്

    ആശംസകള്‍ ഞാനേ!

    ReplyDelete
  3. ആത്മഗതം ...മറ്റുള്ളവരെ കേള്പ്പിക്കണോ ? :)

    ReplyDelete
  4. ആത്മഗതത്തില്‍ കൂടി വേദനകള്‍ പെയ്തു തീര്‍ന്നിരിക്കുമെന്ന് കരുതട്ടെ..
    ആശംസകള്‍.

    ReplyDelete
  5. ആത്മഗതം,
    ആത്മകഥ,
    ആത്മഹത്യ...
    ആത്മത്തില്‍ നിന്ന് പുറത്തേയ്ക്ക് വരൂ...

    ReplyDelete
  6. അങ്ങിനെയെങ്കിലും രക്ഷപ്പെടട്ടെ. ഹല്ലാ പിന്നെ.

    ReplyDelete
  7. പ്രണയം തിരിച്ചു വരുന്ന നാള്‍ തേടി
    ജീവിതത്തിന്റെ കണക്കുപുസ്തകവും തുറന്ന്‍
    ഞാന്‍ കാത്തിരിക്കുന്നു...

    പ്രണയം പോകുന്നില്ല, ഒരിക്കലും പോകാന്‍ കഴിയില്ല...

    ReplyDelete
  8. വരികൾ സംവദിക്കുന്ന പ്രണയം എവിടേയോ തങ്ങിനില്ക്കുന്നു....
    ആശംസകൾ.

    ReplyDelete
  9. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി

    @കിങ്ങിണിക്കുട്ടി :പ്രണയം ഒരവസ്ഥാന്തരം (തിരിച്ചറിവുകള്‍ പലര്‍ക്കും പല വിധം)
    @ചെറുത്*: ശരി. പിന്നെ തലച്ചുമടായും.......
    @രമേശ്‌ അരൂര്‍: ഞാന്‍ ഞാന്‍ മാത്രമല്ല ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതും കൂടിയാണ്
    @mayflowers: ശ്രമം തുടരുന്നു പതിവ് പോലെ
    @- സോണി -: ശ്രമിക്കാം .കൊലപാതകം ചെയ്യണമെന്നു കൂടി പറയരുതെന്നു മാത്രം
    @ഷമീര്‍ തളിക്കുളം: ആശംസകള്‍ക്ക് നന്ദി
    @ഫെമിന ഫറൂഖ് : മനസ്സ്‌ മരവിക്കുന്ന ഒരു കാലം വന്നിട്ടില്ലേ ജീവിതത്തില്‍?
    @നികു കേച്ചേരി: പ്രണയത്തെ പൊള്ളുന്ന ആത്മാര്‍ഥതയോടെ താങ്കള്‍ കണ്ടിട്ടുണ്ടാവും എന്ന് കരുതട്ടെ?

    വാക്കുകള്‍ കൊണ്ട് പകരാന്‍ ശ്രമിച്ച ചിന്തകള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി

    ReplyDelete
  10. പൂവിനെ പ്രേമിച്ച കുരുവിയുടെ കഥ അറിയില്ലേ
    പ്രണയത്തിനു കയ്പ്പ് രുചിയാണ് ...ചില പ്രായത്തില്‍ അത് മധുരമാകും
    സ്നേഹത്തോടെ ....
    പ്രദീപ്‌

    ReplyDelete
  11. ശരീരവേദനകള്‍ അറിയിക്കാതെ
    പ്രണയം പഠിപ്പിച്ചു ചിലത് .
    പ്രണയം കൈവിട്ടു പോയപ്പോള്‍
    വേദനകള്‍ ആശ്വാസമായി,
    വേദനകള്‍ തിരിച്ചറിവുകളായപ്പോള്‍
    പ്രണയം പടിയിറങ്ങി പോയി...

    വളരെ ഇഷ്ടായി ഈ വരികള്‍

    ReplyDelete