Pages

June 12, 2011

കൂട്ടുകാരന്‍

അവനെന്നോട് പറഞ്ഞു, 
നീയവിടെ പോകേണ്ട, 
ഞാന്‍ പോയിട്ട് വരാം.

ഞാന്‍ അവനോടു പറഞ്ഞു,
ഞാനവിടെ പോയി വന്നിട്ട് 
നിന്നെക്കൂടി കൂട്ടാം

അതിരാവിലെ ഞാന്‍ പുറപ്പെട്ടു 
അവിടെ വലിയൊരാള്‍ക്കൂട്ടം...

അവന്റെ  മരിച്ച ചുണ്ടില്‍ 
ഞാന്‍ കണ്ടത് 
എന്നെ തോല്‍പ്പിച്ച ചിരി, 
പിന്നെ എന്നോട് 
പറയാന്‍ കരുതിയ വാക്കുകളും....   

13 comments:

  1. ചിരിപ്പിക്കാന്‍ മാത്രമല്ല നല്ല കവിത എഴുതാനും അറിയാം അല്ലെ? കവിത അതിന്റേതായ ഭാവത്തില്‍ മനസ്സിലാക്കാനുള്ള കഴിവൊന്നും എനിക്കില്ല കേട്ടോ..ഇത് വായിച്ചപ്പോള്‍ ഒരു ചെറിയ അവ്യക്തത പോലെ തോന്നി..എന്റെ തോന്നലാവാം കേട്ടോ ..വീണ്ടും കാണാം.

    ReplyDelete
  2. ദുബായിക്കാരാ വായനയ്ക്ക് നന്ദി .അത് കവിതയാണെന്നു പറയാനാവില്ല .നമ്മുടെ നല്ല കൂട്ടുകാരന്‍ നമുക്ക് വഴികാട്ടിയാണ്
    അപ്പോള്‍ അവന്‍ നമുക്ക് വേണ്ടി ചിന്തിക്കും നമുക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ആപത്ത് മുന്‍കൂട്ടി കാണും നമ്മുടെ രക്ഷയ്ക്കായി മുന്‍പേ നടക്കും അപ്പോള്‍ അപകടം ഉണ്ടായാല്‍ അവനാണ് ആദ്യം അനുഭവിക്കേണ്ടി വരിക. ഇത് പോലെ അല്ലെങ്കിലും എനിക്ക് വേണ്ടി എന്നെക്കാള്‍ കഷ്ടപ്പെട്ടിട്ടുള്ള കൂട്ടുകാര്‍ എനിക്കുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഈ വരികള്‍ .......

    ReplyDelete
  3. അപ്പോള്‍ എന്റെ ചുണ്ടുകളില്‍ മരവിച്ചു തുടങ്ങിയ ഒരു ചിരിയുണ്ടായത് അവിടെ കൂടിയവരാരും കണ്ടു കാണില്ലേ ..എന്റെ പിന്നാലെ ഒരു ഉറുമ്പിന്‍ കൂട്ടം ജാഥ യായ്‌ എത്തുന്നതും അവര്‍ കണ്ടിരിക്കില്ലേ !!

    ReplyDelete
  4. അവന്റെ മരിച്ച ചുണ്ടില്‍

    ReplyDelete
  5. ഇങ്ങിനെ പോയാല്‍ തിരിച്ചുവരാന്‍ കഴിയുമോ...?
    കത്തിയില്ല !!

    ReplyDelete
  6. നല്ലൊരു സൌഹൃദം വരികളില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട് ഞാന്‍
    ഈ ആത്മഗതം ഇഷ്ടപെട്ടു. പക്ഷേ ഇങ്ങനുള്ള സൌഹൃദങ്ങള്‍ കഥകളില്‍ മാത്രമേ കാണാന്‍ കിട്ടുന്നുള്ളൂ എന്ന് മാത്രം

    ആശംസകള്‍ :)

    ReplyDelete
  7. അവന്റെ മരിച്ച ചുണ്ടില്‍
    ഞാന്‍ കണ്ടത്
    എന്നെ തോല്‍പ്പിച്ച ചിരി,
    പിന്നെ എന്നോട്
    പറയാന്‍ കരുതിയ വാക്കുകളും....
    നല്ല വരികള്‍

    ReplyDelete
  8. ആ ചിരിയില്‍ ഒരു പാട് അര്‍ഥങ്ങള്‍ ഉണ്ട് ..
    പലപ്പോഴും നാം പലരെയും തോല്‍പ്പിക്കുന്നു ഒപ്പം തോല്പ്പിക്കപ്പെടുന്നു.
    വ്യക്തമായ ആശയം ഉള്ളിലൊതുക്കിയ വരികള്‍!
    ഉള്ളിലൊരു കാളല്‍!
    ഒപ്പം ഒരു അവബോധവും..

    ReplyDelete
  9. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി
    @രമേശ്‌ അരൂര്‍: വായനയ്ക്കും വ്യാഖ്യാനത്തിനും നന്ദി.
    @പരിണീത മേനോന്‍: ആത്മാര്‍ഥമായി ചിലത് ചെയ്യുമ്പോള്‍ ചെയ്യുന്ന ആളിന് എന്ത് സംഭവിക്കും എന്നല്ല നോക്കുന്നത് എന്ത് ചെയ്യാന്‍ കഴിയും എന്നാണു നല്ല സൗഹൃദം തിരിച്ചു ഒന്നും ആഗ്രഹിക്കുന്നില്ല
    തിരിച്ചും അതെ മനോഭാവം സുഹൃത്തിനുന്ടെന്കില്‍ ഒന്നും ആഗ്രഹിക്കേണ്ട തിരിച്ചു കിട്ടിക്കോളും .നന്ദി
    @ചെറുത്*: നല്ല സൌഹൃദങ്ങള്‍ ഇപ്പോളും ഉണ്ട് കുറവാണെന്നത് സത്യം
    @ഇസ്മായില്‍ കുറുമ്പടി (തണല്‍): പ്രത്യേക നന്ദി .താങ്കളുടെ എഴുത്ത് എന്നെയും പലതും ഓര്‍മ്മിപ്പിക്കാറുണ്ട്.

    ReplyDelete
  10. എന്നും അവന്‍ അല്ലേ തോല്‍ക്കാറ്. ഇന്നൊരു ദിവസം അവന്‍ ജയിക്കട്ടെ.

    ReplyDelete
  11. ഒന്ന് മുറിഞ്ഞല്ലോ നാരു..

    ReplyDelete