Pages

August 22, 2010

നിനക്കായി


മനസ്സില്‍  നിറയുന്ന പ്രണയം
നെഞ്ചോട്‌ ചേര്‍ന്നിരിക്കുമ്പോള്‍ പിടയുന്ന മനസ്സ്‌.
മനസ്സില്‍ കൂട് കൂട്ടാനും കൂട് പൊട്ടിച്ചു പറക്കാനും..
എന്റെ ലോകം നിനക്ക് മതിയാകുമോ?
ചേര്‍ത്ത് വയ്ക്കുമ്പോള്‍ അകലാനും  
അകലുമ്പോള്‍ മടങ്ങി വരാനും  ഇനിയെത്ര കാലം.
ഉരുകിയും അലിഞ്ഞും ജീവിതം അവസാനത്തിലേക്ക്‌.
ഉരുകുമ്പോഴും ഈ മങ്ങിയ വെളിച്ചം നിന്റെ വഴികളില്‍
കാലിടരാതിരിക്കാന്‍ ഞാന്‍ കരുതി വയ്ക്കുന്നു.

1 comment:

  1. പ്രണയം വറ്റാത്തൊരു നീരുറവയാണ്....
    നമ്മുടെ ആദ്യ പ്രണയം...നമ്മളോടു തന്നെയാണ്...
    പിന്നീട് അത് മുലപ്പാലിനോടും...
    വളരുമ്പോള്‍...കാമുകനോടും....
    നിന്റെ ലോകം വളരെ വലുതാണ്....
    വളരെ വലുത്....
    അത് നീയാകുമ്പോള്‍...
    അതിലെ പ്രണയം
    വീണ്ടും വലുതാവുന്നു....
    നിന്നിലെ പ്രണയദാഹം
    ഞാന്‍ തിരിച്ചറിയുന്നു.....

    ReplyDelete