Pages

May 11, 2011

കാത്തിരിപ്പ്

ഞാന്‍ മഴയെ കാത്തിരുന്നു 
മേഘങ്ങള്‍ പറന്നു പോയി...ഞാന്‍ അറിഞ്ഞില്ല
ഞാന്‍ മഞ്ഞിനെ കാത്തിരുന്നു.
തണുത്തത് മഞ്ഞു വീണ് ആയിരുന്നോ ഞാന്‍ അറിഞ്ഞില്ല
പൊഴിയുന്ന ഇലകള്‍ എന്നെത്തേടി വരുമെന്ന് കരുതി
അവ എവിടേക്കോ പറന്നുപോയി  
ഋതുക്കള്‍ മാറിക്കൊണ്ടിരുന്നു. ഒന്നും എന്നിലെത്തിയില്ല
ജീവിതം തന്നെ കാത്തിരിപ്പാകുമ്പോള്‍ ഞാന്‍ നിസ്സഹായനാകുന്നു..


3 comments:

  1. ഋതുഭേദങ്ങള്‍ക്കൊപ്പം ജീവിതം മാറിമറിയുന്നു
    കാത്തിരിപ്പ്‌ തുടര്‍ന്നാല്‍ ജീവിതം ചിതലരിക്കുന്നു.
    ആത്മഗതം കൊള്ളാം...

    ReplyDelete
  2. ജീവിതം തന്നെ കാത്തിരിപ്പാകുമ്പോള്‍ ഞാന്‍ നിസ്സഹായനാകുന്നു..
    good.anandamaaya kaathirippanu jeevitham alle.

    ReplyDelete
  3. തൂവലിനും തണലിനും നന്ദി .......

    ReplyDelete