Pages

May 20, 2011

ഞാന്‍

അച്ഛന്‍ പറഞ്ഞു
എന്‍റെ തലമുറ
അന്യം നില്‍ക്കാതെ കാക്കേണ്ടവന്‍ നീ.
പാരമ്പര്യത്തിന്‍റെ ഗുണദോഷങ്ങള്‍
എല്ലാ കണ്ണികളിലും കാണില്ലെന്ന്
അച്ഛനറിയില്ലായിരുന്നു

അമ്മ പറഞ്ഞു,
നീ അനുസരണയില്ലാത്തവന്‍
അനുസരിച്ചതൊന്നും
അമ്മ ഓര്‍ത്തിരുന്നില്ല.

കാമുകി പറഞ്ഞു,
നീ നല്ലവന്‍
മോശമാവാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണെന്ന്
അവളറിഞ്ഞില്ല.

പിന്നെ ഭാര്യ,
എന്‍റെ വിശാലമാം ലോകം
അവള്‍ക്കാദ്യം കൗതുകം
പുതുമയൊടുങ്ങിയപ്പോള്‍ നിരാശ
ഏകാന്തതയറിഞ്ഞപ്പോള്‍ ഭയം
ഒടുവില്‍ വീര്‍പ്പുമുട്ടല്‍
ഇപ്പോള്‍ ശീലം

മകന്‍,
പാരമ്പര്യത്തേക്കാള്‍
പാരമ്പര്യരോഗങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നവന്‍
അവന്‍റെ ചോദ്യങ്ങളെ
സമാധാനങ്ങള്‍ പറഞ്ഞും
പ്രാര്‍ഥനകള്‍ കൊണ്ടും
ഞാന്‍ മറികടക്കുന്നു

ഞാന്‍
അറിവുകളെ ഭയക്കുന്ന,
തിരിച്ചറിവുകളില്‍ വേദനിക്കുന്ന,
തിരുത്തലുകളില്‍ പരാജയപ്പെട്ട,

ജീവിതത്തിന്‍റെ പാഠപുസ്തകം 

11 comments:

  1. ചുരുക്കി പറഞ്ഞാല്‍, ഇവരൊക്കെ കൂടിയതാണ്‍ “ഞാന്‍“
    ആത്മഗതം കൊള്ളാം. അനുഭവങ്ങളുടെ പാഠപുസ്തകത്തില്‍നിന്ന് പഠിച്ച് പുതിയ തലങ്ങളില്‍ വിജയം വരിക്കട്ടെ.

    ആശംസകള്‍..!

    ReplyDelete
  2. ജിക ജികാആആഅ..... ഹ്ഹ്ഹ്
    ഒന്നും തോന്നരുത്. സന്തോഷം തോന്നിയാലത് ചിരിച്ചങ്ങ് പ്രകടിപ്പിക്കും. അതിപ്പൊ ബ്ലോഗാണോ പ്രൊഫൈലാണോ എന്നൊന്നും നോക്കില്ല. ഇവ്ടെ വന്നപ്പൊ, പുതിയ സെറ്റപ്പ് കണ്ട് ഇഷ്ടപെട്ടപ്പൊ അങ്ങനെ തോന്നി :) സൂപ്പറ് ടെം‍ബ്ലേറ്റ്.

    ഒരു കാര്യംകൂടി. അപ്രത്ത് തന്ന ഉപദേശത്തിന്‍ നന്ദി.

    ReplyDelete
  3. അറിവുകള്‍ മുറിവാണ് ..എന്നാലും ആ മുറിവും നീറ്റലും അനുഭവിച്ചേ മതിയാകൂ ..
    ദയവു ചെയ്തു കമന്റു ബോക്സിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റൂ ..സെറ്റിങ്ങ്സില്‍ പോയി കമന്റ്സ് എടുത്തു അതിന്റെ സെറ്റിംഗ്സ് നോക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്താം .

    ReplyDelete
  4. കാമുകി പറഞ്ഞു,
    നീ നല്ലവന്‍
    മോശമാവാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണെന്ന്
    അവളറിഞ്ഞില്ല.... :)

    ReplyDelete
  5. ഇത് വായിച്ചപ്പോ ഓര്‍ത്തു..ഒരുമാതിരിപെട്ടവര്‍ ഒക്കെ ഇങ്ങനെ തന്നെ ആണെന്ന് !

    ഭാവുകങ്ങള്‍ !

    ReplyDelete
  6. ചില പൊരുത്തപ്പെടലുകള്‍ക്ക് വഴങ്ങിയേ തീരൂ...

    ReplyDelete
  7. ഇവിടെ ജീവിതം മണക്കുന്നു............

    ReplyDelete
  8. അതെ...സ്വയം ഒരുവിലയിരുത്തല്‍...കണ്ണാടിയുടെ മുന്നിലെന്ന പോലെ...

    എല്ലാം ഞാനാണ്,നീയാണ്...അവനാണ്....നമ്മളാണ്..!!!
    ഗംഭീരം....!!
    ഒത്തിരിയാശംസകള്‍..!!!

    ReplyDelete
  9. കവിത നന്നായി... :)

    ReplyDelete
  10. അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി......

    @ ചെറുത്‌ :ഞാനില്‍ ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതും ഒക്കെയുണ്ട് പിന്നെ ടെമ്പ്ലേറ്റ് അന്വേഷിപ്പിന്‍ കണ്ടെത്തും മുട്ടുവിന്‍ തുറക്കപ്പെടും തുറന്നിട്ട്‌ കിട്ടുന്നത് മുട്ടുന്നവന് വിധിച്ചത് ആശംസകള്‍

    @രമേശ്‌ അരൂര്‍ :നന്ദി അഭിപ്രായത്തിനും നേര്‍വഴി ചൂണ്ടി കാട്ടിയതിനും

    @ Villagemaan: അല്ലെങ്കില്‍ പരിസരത്തുള്ളവര്‍

    @ പ്രഭന്‍ ക്യഷ്ണന്‍ :തിരിച്ചറിഞ്ഞാലും നമ്മള്‍ മാറുന്നില്ല നന്ദി

    ReplyDelete
  11. താണ്ടുവാന്‍ ദൂര മേറെയുന്ടെന്നുള്ള തോന്നല്‍ നയിക്കട്ടെ ....
    മുറിവുകളില്‍ നിന്ന് ഊര്‍ജം ലഭിക്കട്ടെ ..
    ആശംസകള്‍

    ReplyDelete