Pages

May 24, 2011

കവിത പാട്ടാകുന്നതെപ്പോള്‍

അന്യന്റെ സ്വപ്നങ്ങള്‍ തേടി അലയുമ്പോള്‍
എന്റെ സ്വപ്നങ്ങള്‍ പടിയിറങ്ങി പോകുമ്പോള്‍
മഷി പടര്‍ന്ന കാമം പ്രണയത്തില്‍ തെളിയുമ്പോള്‍ 
അലന്കാരങ്ങള്‍  മുഖം മറയ്ക്കുമ്പോള്‍

വെറുപ്പിന്റെ ശീലുകള്‍ കവിതയില്‍ തടയുമ്പോള്‍
അധിനിവേശം അവകാശമാകുമ്പോള്‍ 
ജീവിതത്തിന്റെ ചവര്‍പ്പില്ലാത്ത വിയര്‍പ്പുകണങ്ങള്‍
കോറിയിട്ട വരികളില്‍ തിളങ്ങുമ്പോള്‍

മനസ്സില്‍ വരച്ച  ചിത്രം
വാക്കുകളില്‍ പകര്‍ത്താനാവാതെ വിഷമിക്കുമ്പോള്‍
താളം മുറുകുമ്പോള്‍ , സംഗീതം , നിറയുമ്പോള്‍
ഞാനീ  പാട്ട് പുസ്തകം നിങ്ങള്‍ക്കായി തുറക്കുമ്പോള്‍ ‍.

5 comments:

  1. പാട്ടിലും കവിത ആയാലോ :)

    ReplyDelete
  2. നിങ്ങടെ ഒക്കെ പോലെ എഴുതാനാ നോക്കുനത് ....തുടക്കമല്ലേ ...ഇനി ശെരിയാകികോളാം....വഴക്ക് പറയല്ലേ.... !!!!!!!!!

    ReplyDelete
  3. മനസ്സിലെ ചിത്രം വാക്കുകളില്‍ തെളിഞ്ഞ് വന്നിട്ടുണ്ട്. അതോണ്ട് ഒട്ടും വിഷമിക്കാതെ ‘ചിത്രം‍‘വര തുടര്‍ന്നോളൂ

    ആശയങ്ങള്‍ ഒളിപ്പിച്ചുവക്കുന്ന കവിതയേക്കാള്‍ എല്ലാം തുറന്നുപറയുന്നതുകൊണ്ടാവും പാട്ട് മിക്കവര്‍ക്കും പ്രിയപെട്ടതാകുന്നത്. (ആണോ?)

    ‘ഞാനിന്‘ ആശംസകളര്‍പ്പിച്ചുകൊണ്ട് ഞാന്‍ :)

    ReplyDelete
  4. എപ്പോഴായിരിക്കും.?

    ReplyDelete
  5. ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി ....

    @രമേശ്‌ അരൂര്‍:ശ്രമിക്കാം വിജയിക്കാന്‍ പ്രയാസമാണെന്ന് എന്റെ അഭിപ്രായം

    @ചെറുത് : അതൊരു നല്ല നിരീക്ഷണമാണ്

    ReplyDelete