Pages

May 25, 2011

ആത്മഹത്യ ചെയ്യാന്‍ മതിയായ കാരണങ്ങള്‍


പിറന്നു വീണപ്പോള്‍ 
അമ്മ മുലപ്പാല്‍ നല്‍കാതെ ഉറങ്ങിയതിന് ,
മൂന്നു വയസ്സുള്ളപ്പോള്‍ 
അച്ഛന്‍ അനിയന് മാത്രം കളിപ്പാട്ടം വാങ്ങിയതിന് ,  
നാലാം ക്ളാസ്സില്‍ 
വെള്ളത്തിലിറങ്ങിയതിനു   ടീച്ചര്‍ വഴക്കുപറഞ്ഞതിന് , 
ഏഴാം ക്ളാസ്സില്‍ 
കൂട്ടുകാരന്‍ സ്കൂള്‍ മാറി പോയതിന് ,
പത്താം ക്ളാസ്സില്‍ 
ടി വി യില്‍ കളി കാണാന്‍ അനുവദിക്കാതിരുന്നതിന് , 
പന്ത്രണ്ടാം ക്ളാസ്സില്‍
അവള്‍ക്കു നല്‍കിയ പ്രേമലേഖനം 
കൂട്ടുകാരികളെ വായിച്ചു കേള്‍പ്പിച്ചു ചിരിച്ചതിന്, 
കോളേജില്‍ 
സ്നേഹിച്ച പെണ്‍കുട്ടി ടൂര്‍ പോയ കഥകള്‍ 
കൂട്ടുകാര്‍ പറഞ്ഞറിഞ്ഞതിന് ,  
യൌവ്വനത്തില്‍  
ഭാര്യ അയല്‍ക്കാരനോട് 
തമാശ  പറഞ്ഞു ചിരിച്ചതിന്, 
മധ്യവയസ്സില്‍ 
ജോലിയില്‍ നീതി പുലര്‍ത്തിയിട്ടും 
കള്ളക്കേസില്‍ കുടുക്കിയതിന്,
അറുപതാം വയസ്സില്‍ 
ഷഷ്ടിപൂര്‍ത്തിക്ക്   മക്കള്‍ വരാത്തതിന്, 
എഴുപത്തഞ്ചാം വയസ്സില്‍ 
വെറും വെറുതെ ബോറടിച്ചിട്ട് ,    
എന്നിട്ടും കാരണമില്ലാതെ എന്തിനോ എത്രയോ..................    

11 comments:

  1. എന്നിട്ടും കാരണമില്ലാതെ എന്തിനോ എത്രയോ................

    ReplyDelete
  2. ഇവിടെ വില്ലന്‍ നിഷ്കളങ്കതയും ആത്മാര്‍ഥതയും മാത്രമാണ്.

    ReplyDelete
  3. 100ൽ മരണം വന്ന് വിളിക്കാത്തതിൻ

    ReplyDelete
  4. അവൻ വരും വരാതിരിക്കില്ല.......

    ReplyDelete
  5. ഇത്രൊക്കെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും............എന്തേ പറ്റീല??? ;)
    ചിന്തകള്‍ കൊള്ളാം, ഇനിയും അവസരം കിട്ടാത്തവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ. ഹ്ഹ്

    എന്നിട്ടും സാധിക്കാത്തവര്‍ പോയി സില്‍‍-സില കാണട്ടെ.

    ആശംസകള്‍ ഞാന്‍‍ഭായ്
    വീണ്ടും കാണാം

    ReplyDelete
  6. ഇതും ചിലകാരണങ്ങൾ അല്ലെ..........

    ReplyDelete
  7. അമ്മയും ,അച്ഛനും ,ടീച്ചറും, കൂട്ടുകാരനും, കാമുകിയും, ഭാര്യയും ,മക്കളും എല്ലാരും തോല്‍പ്പിച്ചു..തോല്‍വികള്‍ ഏറ്റ്വാങ്ങാന്‍ ചേട്ടന്റെ ജീവിതം ഇനിയും ബാക്കി. .ആത്മഹത്യാ ചെയ്യുമ്പോള്‍ കാലനും ഇനി തോല്‍പ്പിക്കുമോ ആവൊ? എന്തായാലും കവിത കൊള്ളാം.. ആശംസകള്‍..

    ReplyDelete
  8. ചേരന്റെ " ഓട്ടോഗ്രാഫ് " എന്ന സിനിമയിലെ സംഗീതം ഓര്‍മ്മ വന്നു... :)

    ReplyDelete
  9. പ്രിയപ്പെട്ട സുഹൃത്തേ,
    മഴയില്‍ നനഞ്ഞ സുപ്രഭാതം!
    ഈ പറഞ്ഞതെല്ലാം ജീവിക്കാന്‍ മോഹിപ്പിക്കുന്നു..ഈ ജീവിതം എത്ര മനോഹരം!
    ഈ ബ്ലോഗില്‍ വന്നാല്‍ പച്ചപ്പിന്റെ കുളിര്‍മ കിട്ടുന്നുണ്ട്‌,കേട്ടോ..
    ഞാന്‍ ഒരിക്കലും സങ്കടത്തിന്റെ ഹേതു ആകാതിരിക്കട്ടെ...അഭിമാനിക്കാന്‍,ഹേതു ആവുക.....ഇനിയും സമയമുണ്ട്..!
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete
  10. മരിക്കാനും ഓരോ കാരണങ്ങള്‍....

    ReplyDelete
  11. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി

    @ഹൈന : പോസ്റ്റിനു പറ്റിയ അവസാനം അഭിപ്രായമായി പറഞ്ഞതിന് അഭിനന്ദനം

    @ചെറുത്‌ :നിന്നെപ്പോലെ ഒരു കൂട്ടുകാരനെ കിട്ടിയാല്‍ പിന്നെ ആത്മഹത്യയെക്കുറിച് ചിന്തിക്കേണ്ടി വരില്ല വധ ശിക്ഷ എപ്പോള്‍ കിട്ടിയെന്നു ചോദിച്ചാല്‍ മതി....

    @ഒരു ദുബായിക്കാരന്‍: കാലന് കൈക്കൂലി കൊടുത്ത് ഡീല്‍ ഉറപ്പിച്ചിട്ടെ ശ്രമിക്കൂ.നന്ദി ഓര്‍മ്മിപ്പിച്ചതിനു

    @anupama : നന്ദി നല്ല ടെമ്പ്ലേറ്റുകള്‍ ഫ്രീ ആയി കിട്ടുന്ന കുറെ വെബ്‌ സൈറ്റുകള്‍ ഉണ്ട് പരീക്ഷിച്ചു കൂടെ ?

    ReplyDelete