Pages

July 03, 2011

യാത്ര

നേര്‍ത്ത പനിയുമായ് പടിയിറക്കം... 
അമ്മയുടെ കണ്ണിലെ കാര്‍മേഘവും 
അച്ഛന്റെ കണ്ണിലെ കനലും 
പനിച്ചൂടില്‍ അറിഞ്ഞതേയില്ല.

കൂട്ടുകാര്‍ അവനെ  കാത്തിരുന്നപ്പോള്‍  
അവന്‍ രാത്രിവണ്ടിയെക്കാത്തിരുന്നു.
ദുശ്ശീലങ്ങള്‍ കൂട്ടുകാര്‍ക്ക് ശീലം, 
കാത്തിരിപ്പുകള്‍ അവസാനിക്കുന്നതങ്ങിനെ.

രാത്രിവണ്ടി ചൂടും വിയര്‍പ്പും ചൂരുമായി 
അവന്റെ അബോധം അതിജീവനത്തിനു കൂട്ടായി 
പനിച്ചൂടും സ്വപ്നങ്ങളും യാത്രയ്ക്ക് കൂട്ടായി 
യാത്രാവസാനം അവന്‍ അവളെ കണ്ടെത്തി 

അവള്‍ അവന്റെ രൂപം മാറി വരച്ചു, മനമില്ലാമനസ്സോടെ
അവന്‍ അവളെ ഉള്‍ക്കൊണ്ടു, പച്ചയായി 
അവന്‍ പറഞ്ഞുകൊണ്ടിരുന്നു,
വാക്കുകള്‍ കൈവിട്ടുപോകുമെന്ന പേടിയില്‍, 
അവള്‍ കേട്ടുകൊണ്ടിരുന്നു,
കേള്‍വിയും സ്വപ്നമാകുമെന്നോര്‍ത്ത്

രാത്രിവണ്ടിക്ക് യാത്ര പറയുമ്പോള്‍ 
നക്ഷത്രങ്ങള്‍ വിരിഞ്ഞ കണ്ണുകള്‍ യാത്രാനുമതി തന്നു.
ആലിംഗനത്തില്‍ പേടിയില്ലാതമരുമ്പോള്‍
പനിച്ചൂട് അവളെ പൊള്ളിച്ചത് അവന്‍ അറിഞ്ഞില്ല.

പ്രതീക്ഷയുടെ, വിരഹനൊമ്പരത്തിന്റെ പതിവ് കാഴ്ചയ്ക്ക് 
അയാള്‍ പിന്തിരിഞ്ഞു നോക്കിയില്ല.
അതായിരുന്നില്ല അവളുടെ മുഖത്തെന്ന്‍ 
അയാള്‍ അറിഞ്ഞതുമില്ല.

മടക്കയാത്രയില്‍ ഒന്നും അയാള്‍ അറിഞ്ഞില്ല.
രാത്രിവണ്ടിയുടെ വാതില്‍പടിയില്‍ നിന്നും 
പനിമനസ്സുമായി മരണത്തിലേക്കൂര്‍ന്നു പോകുമ്പോള്‍ 
അയാളുടെ മനസ്സ് കിനാക്കളില്‍ സുരക്ഷിതമായി ഉറങ്ങി.   
    

17 comments:

 1. ദുശിലങ്ങളില്‍ മാത്രമേ കുട്ടുകാര്‍ ഉണ്ടാവു ...
  ആ പെണ്‍കുട്ടി നേഴ്സ് ആണോ ...
  ആദ്യം നല്ലത് ....
  നല്ല വരികള്‍ ...അത് ഇഷ്ടപ്പെട്ടു ...
  സ്നേഹത്തോടെ പ്രദീപ്‌

  ReplyDelete
 2. കണ്ടെത്തലും മറവിയും എല്ലാം ജീവിതത്തിന്റെ ഭാഗം തന്നെ .വിരഹത്തിന്റെ കവിക്ക് ആശംസകള്‍

  ReplyDelete
 3. യാത്രകള്‍ അവസാനിക്കുന്നില്ല ഒപ്പം നമ്മുടെ കിനാക്കളും ......
  "അയാളുടെ മനസ്സ് കിനാക്കളില്‍ സുരക്ഷിതമായി ഉറങ്ങി. " .
  നല്ല കവിത , ആശംസകള്‍........

  ReplyDelete
 4. രാത്രിവണ്ടികള്‍ മാറിക്കയറരുത്....! പനി പിടിച്ച് മരിക്കും

  ReplyDelete
 5. ശരിയാണു അവൾ പേടിക്കേണ്ടതുണ്ട്..

  കേൾവിയും സ്വപ്നമാകും..
  കാഴ്ച്ചയും സ്വപ്നമാകും....
  ഓർമ്മകളും സ്വപ്നമാകും...
  ഒടുവിൽ......
  അത്രയും സ്വപ്നങ്ങൾ...അനാഥമാകും


  കിനാക്കളിലേ ഇപ്പോൾ സുരക്ഷിതത്വമുള്ളു- നന്നായിരിക്കുന്നു.., മനോഹരം..

  ReplyDelete
 6. ഈശ്വരാ ഞാനെന്തു പറയും? തിരിയാത്ത കാര്യം തിരിഞ്ഞെന്നു പറഞ്ഞാൽ തിരിഞ്ഞതും കൂടി തിരിയാണ്ടാകുമെന്നത് കൊണ്ട് ഞാൻ ഒന്നു കൂടി വായിച്ചിട്ടു പറയാ‍മെന്നു മാത്രം ഇപ്പോൾ കുരിക്കട്ടെ. ആശംസകൾ

  ReplyDelete
 7. രാത്രി വണ്ടിയുടെ കാര്യമാണ് ഏറെ കഷ്ടം. അതെന്തെല്ലാം സഹിക്കണം..?

  ReplyDelete
 8. അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി ....

  @Pradeep paima: കൂട്ടുകാരുടെ ദു:ശ്ശീലങ്ങള്‍ എല്ലാവരും അനുകരിക്കാറില്ല.പക്ഷെ അത് ക്രമേണ അവര്‍ക്ക് ശീലം ആയിക്കൊള്ളും.(അതുമായി പൊരുത്തപ്പെടും.)ചില ചോദ്യങ്ങള്‍ ഓരോരുത്തരുടെയും മനസ്സില്‍ തോന്നുന്നതാണ് അതിനു ഉത്തരമില്ല.

  @sankalpangal : വിശേഷണം ഇഷ്ടപ്പെട്ടു.ആവാന്‍ കഴിയാത്തതില്‍ ഉള്ള സങ്കടമാണിത്.(അവള്‍ ഇപ്പോഴും എന്റെ കഴുത്തില്‍ തൂങ്ങി കിടപ്പുണ്ട്)

  @meera prasannan :നന്ദി

  @ajith: നിങ്ങളുടെ ചെറു കമന്റുകള്‍ ഞാന്‍ ആസ്വദിക്കുന്നു. ഇവിടെ ഒരു സീരിയസ് വിഷയത്തില്‍ പോലും കൂള്‍ ആയി മനസ്സില്‍ തോന്നിയത് പറഞ്ഞതിന് നന്ദി.

  @ജാനകി: ഒരാള്‍ കാണുന്ന കാഴ്ചയെ മറ്റൊരാള്‍ കാണുന്നത് അതേ വീക്ഷണകോണില്‍ നിന്നാവില്ല.അഭിപ്രായത്തിന് നന്ദി. തെറ്റ് തിരുത്താന്‍ കഴിഞ്ഞില്ലെങ്കിലും അറിയാനെങ്കിലും കഴിഞ്ഞാല്‍ നന്നായിരുന്നു.

  @വിധു ചോപ്ര :നിങ്ങള്‍ എന്തിനാ വായിച്ചു തല തിരിക്കാന്‍ പോയത്. പിന്നെ"കുരിക്കട്ടെ" ഇതെന്താ സാധനം ?

  എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി .എഴുതിയത് വായിച്ചിട്ട് ഇയാള്‍ ഈ ജന്മത്ത് ഗുണം പിടിക്കില്ലെന്നാണ് തോന്നുന്നതെന്കില്‍ അതും പറഞ്ഞിട്ട് പോകുക.

  ReplyDelete
 9. ഞാനെ കവിത കൊള്ളാം..കൂടുതല്‍ വിശകലനത്തിനൊന്നും മുതിരുന്നില്ല...അറിയാഞ്ഞിട്ടാണെ :-)

  ReplyDelete
 10. പനീം കൊണ്ട് യാത്രക്കിറങ്ങിയപ്പോ ഒന്ന് നെറ്റി ചുളിഞ്ഞു, ഈ പനീ പനീന്ന് പറയണത് മറ്റേ പനി ആയിരുന്നല്ലേ ;) അവസാനം എത്തിയപ്പോഴല്ലേ സംഭവം ശരിക്കങ്ങോട്ട് കത്തിയത്. രണ്ടാം വായനയില്‍ എല്ലാം വോക്കെ! ആശംസകള്‍ ‘ഞാന്‍’

  ((ഇങ്ങേര്‍ക്ക് വിളിക്കാന്‍ പറ്റുന്ന ഒരു പേരിട്ടൂടേ. ഇല്ലേല്‍ നുമ്മ ഒരെണ്ണമങ്ങോട്ട് ഇട്ടുതരും))

  “അവള്‍ ഇപ്പോഴും എന്റെ കഴുത്തില്‍ തൂങ്ങി കിടപ്പുണ്ട്“ ചെറുതിത് നോട്ടി ;)

  ReplyDelete
 11. @നാമൂസ് : അതിനേക്കാള്‍ പ്രയാസമല്ലേ ഈ ബ്ലോഗ്‌ സഹിക്കുന്നത്?
  @ഒരു ദുബായിക്കാരന്‍ : നന്ദി വഴിയില്‍ കിടന്ന കൊടാലിയുടെ മൂര്‍ച്ച നോക്കാന്‍ തോന്നിയതിനു
  @ചെറുത്*: അവസാനം ചെറുത്‌ കവിത കണ്ടാല്‍ മനസ്സിലാകാതെ വരരുതെന്നെയുള്ളൂ .ഞാനെന്നു വിളിക്കാന്‍ വയ്യെങ്കില്‍ നീയെന്നു വിളിക്ക് എന്തെങ്കിലും വിളിച്ചാല്‍ പോരെ ഡേയ്, ശൂ,എന്നൊക്കെ പിന്നില്‍ നിന്ന് വിളിച്ചാലും വിളി കേള്‍ക്കില്ലേ. അതുപോലെ വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ ഇവിടെ ഞാനെയുള്ളൂ .
  പിന്നെ "നോട്ടി"കള്‍ പലതും നോട്ടും അത് പ്രത്യേകം പറയേണ്ട.ട്ടോ (പറഞ്ഞിട്ട് പിന്നാലെ വെടിവയ്ക്കുന്ന ഒരേ ഒരു ഏരിയ മലപ്പുറം)

  ReplyDelete
 12. പനിച്ചൂടും സ്വപ്നങ്ങളും യാത്രയ്ക്ക് കൂട്ടായി
  യാത്രാവസാനം അവന്‍ അവളെ കണ്ടെത്തി ......ഈ വാക്കുകളും,കവിതയും എന്നന്നേക്കുമായി എന്റെ മനസ്സിൽ സ്ഥനം പിടിച്ചുകഴിഞ്ഞു.

  ReplyDelete
 13. @Sapna Anu B.George : നന്ദി എഴുതുന്നത്‌ മോശമായാലും നല്ലതായാലും ആരുടെയെങ്കിലും മനസ്സില്‍ സ്പര്‍ശിക്കുന്നു എന്നറിയുന്നത് സന്തോഷമാണ്. (എന്റെ എഴുത്തിനെക്കുറിച്ചു എനിക്ക് വലിയ മതിപ്പോന്നുമില്ല.)

  ReplyDelete
 14. നിങ്ങടെ എഴുത്തിനെ കുറിച്ച് നിങ്ങക്കെങ്കിലും ഒരു മതിപ്പൊക്കെ വേണ്ടിഷ്ടാ. എന്തൂട്ട് വര്‍ത്താനാ ദ്! ;)

  ReplyDelete
 15. പനി പകര്‍ന്നു പിടിക്കട്ടെ ...
  ആശംസകള്‍

  ReplyDelete
 16. @ചെറുത്* : ഞാന്‍ ഉള്ളത് പറയുന്ന കൂട്ടത്തിലാ ചെറുതേ.എന്റെ സ്വഭാവം എനിക്കിഷ്ടപ്പെട്ടില്ലെന്കിലും.ഞാന്‍ രണ്ടു തമാശ കഥ മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി.അതൊക്കെ കാണുമ്പോഴാ ചെറുതിനോടും ദുബൈക്കാരനോടും ഒക്കെ അസൂയ.എഴുതുന്നത്‌ മനസ്സിലാക്കാനും കമന്റ്‌ ഇടാനും വായനയും ജീവിതപരിചയവുമൊക്കെ മതി എഴുതാന്‍ കഴിവ്‌ തന്നെ വേണം. അപ്പോള്‍ ഇദൂട്ട് വര്‍ത്താനത്തിന്റെ കാരണം മനസ്സിലായല്ലോ?ശുദ്ധ അസൂയ...

  @ഭാനു കളരിക്കല്‍ : ഒന്നൊന്നര ആശംസകളൊക്കെ മുന്നറിയിപ്പോടെ തരണം ഞാന്‍ പാരാസെറ്റമോള്‍ വാങ്ങി വച്ചേനെ

  ReplyDelete
 17. വാക്കുകള്‍ കൊണ്ട് ജീവിതം വരഞ്ഞത് പോലെ ...

  ReplyDelete