Pages

July 29, 2011

ജീവിതലഹരി

പതിര് വിതച്ചു കാത്തിരുന്നവന്റെ ജീവിതത്തില്‍ 
വിത്തായ്‌ വന്നവള്‍ക്കായ് അലയുന്നു ഞാന്‍ 
വീഞ്ഞിന്‍ ലഹരിയില്‍ നിന്നും അടര്‍ന്നുമാറി 
പ്രണയലഹരി ഞരമ്പില്‍ പടര്‍ത്തി ഞാന്‍ .

നിന്റെ സ്വപ്നങ്ങളില്‍ കോര്‍ന്നു കിടന്നു ഞാന്‍ 
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട് പണിതു 
നഷ്ടപ്പെട്ടതൊക്കെ എനിക്ക് വേണ്ടാത്തതായി 
ഞാന്‍ നേടിയതില്‍ എന്‍റെതൊന്നുമില്ലായിരുന്നു.

മാറ്റങ്ങള്‍ ആസ്വാദ്യമായി,വേദനകള്‍ ലഹരിയായ് 
കൈവിടലുകളില്‍ ആഹ്ളാദം നുരകുത്തി. 
നേര്‍കാഴ്ചകള്‍ മങ്ങുമ്പോഴും, 
ഉള്‍ക്കാഴ്ചയില്‍ സ്നേഹം വിങ്ങി.

ഒടുവില്‍ എന്‍റെ മനസ്സില്‍ കല്ലെറിയാന്‍ ഞാന്‍ ബാക്കിയായി
ആ ഓളങ്ങള്‍ എനിക്കിഷ്ടമായിരുന്നു. 
ജീവിതം എനിക്കിന്ന് ലഹരിയാണ് 
നോവിന്റെ ചലനങ്ങള്‍ വേദനിപ്പിക്കുന്ന ലഹരി. 

11 comments:

  1. സ്വയം വിമര്‍ശനം നല്ലതാണ് ...ഉള്ളിലേക്ക് നോക്കി ഒരു കണക്കെടുപ്പ് ..
    നീല നിറത്തില്‍ ചരിഞ്ഞ അക്ഷരങ്ങള്‍ വായനയ്ക്ക് ഒട്ടും യോജ്യമല്ല ..നാടന്‍ പ്രസ്സില്‍ അച്ചടിക്കുന്ന നോട്ടീസ് പോലെ ...കറുത്ത നേരെയുള്ള ബോള്‍ഡ് അല്ലാത്ത അക്ഷരങ്ങളാണ് ഭംഗി ...:)

    ReplyDelete
  2. @രമേശ്‌ അരൂര്‍ : അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി.മാറ്റങ്ങള്‍ വരുത്തുന്നു പൂര്‍ണ്ണമായല്ലെങ്കിലും,
    ചില ശീലങ്ങള്‍ മാറ്റാന്‍ പ്രയാസമാണ്.

    ReplyDelete
  3. ഞാനിന്നൊരു യാത്രയിലാ...
    ദു:ഖമാസ്വദിക്കുന്ന ശ്രമത്തില്‍.
    ആഹാ, എത്ര ആസ്വാദ്യകരമാം നിമിഷങ്ങള്‍..!
    അവകാശ തര്‍ക്കത്തിനു ആള് വരില്ലല്ലോ...?

    ReplyDelete
  4. "ഒടുവില്‍ എന്‍റെ മനസ്സില്‍ കല്ലെറിയാന്‍ ഞാന്‍ ബാക്കിയായി
    ആ ഓളങ്ങള്‍ എനിക്കിഷ്ടമായിരുന്നു.
    ജീവിതം എനിക്കിന്ന് ലഹരിയാണ്
    നോവിന്റെ ചലനങ്ങള്‍ വേദനിപ്പിക്കുന്ന ലഹരി"

    നല്ല വരികള്‍.

    ReplyDelete
  5. നഷ്ടപ്പെട്ടതൊക്കെ എനിക്ക് വേണ്ടാത്തതായി ...

    അങ്ങനെ വിശ്വസിക്കാന്‍ കഴിയുന്നതുകൊണ്ടാണല്ലോ ഓരോ നഷ്ടത്തെയും മറന്ന് മനുഷ്യന്‍ വീണ്ടും ജീവിക്കുന്നത് ............

    നല്ല വരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടു

    ReplyDelete
  6. ജീവിതം പലപ്പോഴും അങ്ങനെയാണു. പ്രതീക്ഷിച്ചതിൽ നിന്നും എത്രയൊ വിഭിന്നം. ഒഴുകുക തന്നെ പുതിയ സ്വപ്നങ്ങളുമായ്.

    ReplyDelete
  7. ബീ പോസിറ്റീവ്

    ReplyDelete
  8. നഷ്ടപ്പെട്ടതൊക്കെ എനിക്ക് വേണ്ടാത്തതായി
    ഞാന്‍ നേടിയതില്‍ എന്‍റെതൊന്നുമില്ലായിരുന്നു.

    ജീവിതത്തെ നോക്കി പലരും പറയുന്ന പരമമായ ഒരു സത്യം .......

    ReplyDelete
  9. നഷ്ടപ്പെട്ടതൊക്കെ എനിക്ക് വേണ്ടാത്തതായി
    ഞാന്‍ നേടിയതില്‍ എന്‍റെതൊന്നുമില്ലായിരുന്നു.
    കവിത ഇഷ്ട്ടപെട്ടു...വരികളിലും ലഹരിയുണ്ടായിരുന്നു

    ReplyDelete
  10. നോവ്‌ ലഹരിയാകുന്നത് നല്ലത് തന്നെ.

    ReplyDelete
  11. പതിര് വിതച്ചു കാത്തിരുന്നവന്റെ ജീവിതത്തില്‍
    വിത്തായ്‌ വന്നവള്‍ക്കായ് അലയുന്നു ഞാന്‍
    വീഞ്ഞിന്‍ ലഹരിയില്‍ നിന്നും അടര്‍ന്നുമാറി
    പ്രണയലഹരി ഞരമ്പില്‍ പടര്‍ത്തി ഞാന്‍ ....


    ഒരു മുഖക്കണ്ണാടി പോലെ കേട്ടൊ ഭായ്

    ReplyDelete