Pages

September 11, 2011

അസ്തിത്വം

കരച്ചില്‍ ജനനത്തിന്റെ അടയാളം 
പിന്നെ ശൂന്യതയില്‍ സ്നേഹം നിറഞ്ഞു 
മുലപ്പാലില്‍ കരച്ചിലടങ്ങി.
താരാട്ടുകള്‍  ജീവിതത്തിനു താളമായി.

ഓര്‍മ്മകള്‍ തെളിഞ്ഞത് കുസൃതികളില്‍ 
പിന്നെ കുസൃതികള്‍ സ്നേഹം മറച്ചു 
കൂട്ടുകാര്‍ വീട്ടുകാരില്‍ നിന്നകറ്റി
കൂട്ടുകാരി കൂട്ടുകാരില്‍ നിന്നും.

കാമം കണ്ണ് കാട്ടിയപ്പോള്‍ 
പ്രലോഭനം പൊയ്മുഖങ്ങള്‍ അഴിച്ചു  മാറ്റി
സ്നേഹത്തിന്  അര്‍ഥം മാറിയപ്പോള്‍ 
കൂട്ടുകാരി അകന്നു മാറി.

തെരുവിലെ ലോകം വഴികാട്ടിയായി 
നിലനില്‍പ്പ്‌ നയിക്കാന്‍ പഠിപ്പിച്ചു.
അണികള്‍ അധികാരം നല്‍കി 
അധികാരം ആദരവ് നല്‍കി.

ജീവിതം ജീവിതാസക്തിയായപ്പോള്‍ 
ഓര്‍മ്മകള്‍ ദൈര്‍ഘ്യം കുറഞ്ഞില്ലാതായി.
അസ്തിത്വം   ഇല്ലാതാകുന്നത് 
അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്.

23 comments:

 1. ഇനി ഞാന്‍ എന്ന പേര് ഒഴിവാക്കുന്നു.ആ പേര് ചില കണ്ഫ്യൂഷന്‍ ഉണ്ടാക്കിയതിനാല്‍ ബൂലോഗവാസികള്‍ക്കു തിരിച്ചറിയാനായി എന്റെ പ്രൊഫൈല്‍ നെയിം മാറ്റുന്നു.
  സഹകരിച്ച സ്നേഹിച്ച എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 2. സത്യങ്ങള്‍ വരച്ചു കാട്ടുന്ന വരികള്‍ ജന്മം നല്‍കിയ മാതാവില്‍ നിന്നകന്നു കൂട്ടുകാരിലേയ്ക്കുള്ള യാത്രയില്‍ തുടങ്ങുന്നു താളപ്പിഴ ...എല്ലാ നന്മകളും

  ReplyDelete
 3. പ്രണാമം നാരദരേ :)
  വീണ്ടും ബൂലോകവാസികള്‍ക്ക് ദര്‍ശനം നല്‍കിയതില്‍ സന്തോഷം. കെട്ടിലും, മട്ടിലും, രൂപത്തിലുമുള്ള ഈ മാറ്റം കൊള്ളാം. പേരിന്‍‍റെ കാര്യം നോം ഒന്നും പറേണില്യ. വഴിയേകാണാം. നാരായണ നാരായണ!

  “കൂട്ടുകാര്‍ വീട്ടുകാരില്‍ നിന്നകറ്റി, കൂട്ടുകാരി കൂട്ടുകാരില്‍ നിന്നും“ അതൊരു നല്ല നിരീഷണമായി തോന്നി.

  ജനനം മുതലിങ്ങോട്ട് അസ്തിത്വം നഷ്ടപെടുന്ന വിവിധതലങ്ങളിലൂടെയുള്ള സഞ്ചാരം. ഉം......കൊള്ളാം മാമുനേ!

  ReplyDelete
 4. നാരദനുക്കു വണക്കം ,നല്ല പേച്ച് ,പുതുസാനപേരും അഴകാറുക്ക് .
  എഴുത്ത് കണ്‍ണ്ടിന്യൂ പണ്ണുക്കെ,നല്ലാറുക്ക്....

  ReplyDelete
 5. ഞാനില്‍ ഞെക്കിയപ്പോള്‍ നാരദന്‍!!!. അപ്പോള്‍ പെരുമാറി അല്ലേ. ഞാന്‍ ആയിരുന്നു എനിക്കിഷ്ടം.
  അസ്തിത്വത്തില്‍ പറഞ്ഞതെല്ലാം സത്യം.

  ReplyDelete
 6. സ്നേഹത്തിന് അര്‍ഥം മാറിയപ്പോള്‍ ...

  ReplyDelete
 7. @nandini:നന്ദി
  @ചെറുത്* :ബ്ലോഗിന്റെ കാര്യം അവിടെ നില്‍ക്കട്ടെ പേരിന്റെ കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ.ഞാന്‍ ന്റെ കൊലയാളി
  മുനിശാപം ഫലിക്കുമോ എന്ന് പരീക്ഷിക്കുന്നുണ്ട് നോക്കിക്കോ
  @സങ്കല്‍പ്പങ്ങള്‍:നന്ദി..നല്ലാറുക്ക്....എന്ന് പറഞ്ഞത് എന്റെ കാര്യമോ നിങ്ങളുടെ കാര്യമോ?
  @ഓര്‍മ്മകള്‍ :നന്ദി
  @ഭാനു കളരിക്കല്‍ :ഒരു പേരില്‍ എന്തിരിക്കുന്നു.അത് പറയാന്‍ കൂടിയാണ് ഈ പേര് തന്നെ തെരഞ്ഞെടുത്തത്.നന്ദി..
  @Kalavallabhan :എങ്ങിനെ വേണേലും മാറുന്ന കാലം
  @sangeetha:നന്ദി

  ReplyDelete
 8. ആദ്യമെന്റെ സന്തോഷം അറിയിക്കട്ടെ.
  കവിതയോടുന്ന വഴിയേ ഞാനെന്നിലേക്ക് കണ്ണെറിഞ്ഞു..
  ആശംസകള്‍..!

  ReplyDelete
 9. പെരുമ്പാവൂരില്‍ നിന്ന്‌
  ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ.
  ഇലോകംഓണ്‍ലൈന്‍.കോം.

  സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

  കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

  ReplyDelete
 10. @സിയാഫ് അബ്ദുള്‍ഖാദര്‍ :അത് നാന്‍ താന്‍ നാരദന്‍.
  @നാമൂസ് :നന്ദി അന്വേഷണത്തിന്, സ്നേഹത്തിന്,നല്ല മനസ്സിന്
  @മനോജ്‌ വെങ്ങോല :പരസ്യം? ഇതാ ഈ വാഹനത്തിനു പിന്നാലെ കടന്നു വരുന്നു ....എവിടെ?

  ReplyDelete
 11. സത്യത്തിന്‍റെ ഒരു മുഖം...

  ഇവിടെ സ്നേഹത്തിനു അര്‍ത്ഥം മാറിയപ്പോള്‍ എന്നതിനു പകരം സ്നേഹത്തിന്‍റെ എന്നു മാറ്റുമ്പോള്‍ കൂടുതലായ്‌ യോജിക്കുന്നു എന്നു തൊന്നി.

  ReplyDelete
 12. @അനീഷ്‌ പുതുവലില്‍ :അഭിപ്രായം പറഞ്ഞതിന് നന്ദി.
  വീണ്ടും വായിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞത് കൂടുതല്‍ ശരിയാണെന്ന് തോന്നി
  @Satheesan :നന്ദി

  ReplyDelete
 13. അസ്തിത്വം ഇല്ലാതാകുന്നത്
  അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്.

  അപ്പൊ..പേര് മാറ്റിയാലും രക്ഷയില്ല..!
  കവിത ഇഷ്ടപ്പെട്ടു..!

  ReplyDelete
 14. @shaina....:ഇതെന്റെ ജീവിതകഥയല്ല എങ്കിലും ഈ അഭിപ്രായം സത്യമാണ്‌

  ReplyDelete
 15. കൊള്ളാമല്ലോ .ഈ അസ്ഥിത്വംതിരിച്ചറിയ്മ്പോലല്ലേ അത് സംഭവിക്കുക .ആവോ ആര്കരിയം

  ReplyDelete
 16. @മാനത്ത് കണ്ണി //maanathukanni:തോന്നലുകളാണ് എല്ലാം

  ReplyDelete
 17. ജീവിതയാത്ര മനോഹരമായി പറഞ്ഞു..

  "അസ്തിത്വം ഇല്ലാതാകുന്നത്
  അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്."

  അതെ, ജീവിക്കുന്ന ഓരോ നിമിഷവും നാം അസ്തിത്വത്തെ അരക്കിട്ടുറപ്പിക്കുകയാണ് അത് തിരിച്ചറിയുന്നതിലാണ് കാര്യം.

  പുതിയ പേര് കൊള്ളാട്ടോ..എന്റെ വക ഒരു നാരായണ..:)

  ReplyDelete
 18. ‘അസ്തിത്വം ഇല്ലാതാകുന്നത്
  അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്...’

  തീർത്തും ശരി...!

  ReplyDelete