Pages

September 21, 2011

മണ്ണാങ്കട്ടയും കരിയിലയും ...

മണ്ണാങ്കട്ട  യാഹൂവില്‍ അവതരിച്ചു.
ചാറ്റില്‍ വിളനിലം കണ്ടെത്തി 
ജി മെയില്‍ കണ്ടു മോഹിച്ചു 
യാഹൂനെ മൊഴി ചൊല്ലി മതം മാറി.

ജി മെയിലില്‍ പുതിയ വിലാസം ഉണ്ടാക്കി 
ഓര്‍ക്കുട്ടില്‍ കൂട്ടുകാരും  ബന്ധുക്കളും നിറഞ്ഞു
വീണ്ടും മടുത്തപ്പോള്‍ പഴയ കൂട്ട് വെട്ടി 
 വിലാസം  മിനുക്കാന്‍ മുഖപുസ്തകം ഉണ്ടാക്കി.

മതില്‍ കെട്ടി പെയിന്റടിച്ചു അതില്‍ ഒളിച്ചിരുന്നു  
ആരാന്റെ വസ്തുക്കള്‍ തൂക്കി അത്  അലങ്കരിച്ചു.
പ്രൊഫൈലിന്റെ മീശയെടുത്തു 
പോസ്റ്റിലും ലൈക്കിലും കുളിര് കോരി. 

കാഴ്ചകള്‍ തേടി കരിയിലകള്‍ ചുറ്റും കൂടി 
കരിയിലകള്‍  തുന്നിക്കൂട്ടി 
ഗ്രൂപ്പ്‌ കളിയ്ക്കു മണ്ണാങ്കട്ട കാവലിരുന്നു 
പറന്നുപോയവരെ എറിഞ്ഞു കൊന്നു. 

മതിലിന്റെ ആലസ്യത്തില്‍ നിന്നും 
ബൂലോഗ മായകാഴ്ച്ചകള്‍ വരയ്ക്കാന്‍  
പറന്നവരുടെ വീഴ്ചകള്‍ 
നിലവിളികളായ്‌  പോസ്ടുകളായ്‌ പിറന്നു. 

കരിയില കമന്റുകളില്‍ 
ബൂലോഗ സാഹിത്യം വളര്‍ന്നു 
വിലയില്ലാ വാക്കുകളി ല്‍ 
ഇമേജ് അപ്പൂപ്പന്‍താടിപോലുയര്‍ന്നു.

മുഖപുസ്തക ബൂലോഗ വലകളില്‍ 
മണ്ണാങ്കട്ടയും കരിയിലകളും 
കാറ്റും മഴയുമില്ലാത്ത ലോകം 
ഇന്നും സ്വപ്നം കണ്ടുറങ്ങുന്നു.

56 comments:

  1. പ്രചോദനം-- അനോണികള്‍ (പുകയുന്ന കൊള്ളി )

    http://pukayunnakolli.blogspot.com/2011/09/blog-post.html

    ReplyDelete
  2. ..കാറ്റും മഴയുമില്ലാത്ത ലോകം
    ഇന്നും സ്വപ്നം കണ്ടുറങ്ങുന്നു...!

    സ്വപ്നം കാണുന്നതൊക്കെ കൊള്ളാം..!
    കഥ അറിയാമല്ലോ..!
    ഒരിക്കല്‍....
    വലിയ കാറ്റും, മഴയും ,ഒരുമിച്ചുവരും..!ഡിം..!!
    കരിയില പറന്നും..മണ്ണാങ്കട്ട അലിഞ്ഞും പോകും..!
    ജാഗ്രതൈ...!!!

    ReplyDelete
  3. ഇതിപ്പോള്‍ നല്ല കഥ ആയി പ്പോയല്ലോ

    ReplyDelete
  4. കൊള്ളാമല്ലോ സംഗതി......

    ReplyDelete
  5. നടക്കട്ടെ നടക്കട്ടെ ...മഴപെയ്യാതെയും കാറ്റടിക്കാതെയും ഇരിക്കട്ടെ ..മണ്ണാങ്കട്ടയും കരിയിലയും പരസ്പര സഹായികളായി അങ്ങോട്ടും ഇങ്ങോട്ടും "കലക്കന്‍" മട്ടില്‍ ലൈക്കിയും കമന്റിയും കാലം കഴിക്കട്ടെ ..ബൂലോക ചക്രം നിര്‍ത്താതെ കറങ്ങട്ടെ :)

    ReplyDelete
  6. രണ്ട് അനോണികൾ! ഒരാൾ പ്രചോദിപ്പിക്കാനും, ഒരാൾ പ്രചോദിതനാകാനും. ഇവിടൊക്കെത്തന്നെ വേണം രണ്ടാളും,അലിയാതെ.....പറന്നു പോകാതെ.എല്ലാ ആശംസകളും

    ReplyDelete
  7. @പ്രഭന്‍ ക്യഷ്ണന്‍ :പേടിയൊന്നുമില്ല.പിന്നെ ഒരു ചെറിയ ഭയം...
    അതല്ലേ ഈ പോസ്റ്റ്‌ തന്നെ
    @കൊമ്പന്‍ ,സങ്കല്‍പ്പങ്ങള്‍ ,sangeetha,Naushu :നന്ദി
    @രമേശ്‌ അരൂര്‍ :അതിജീവനമല്ലേ മാഷേ പേടി വരുമ്പോള്‍ എന്തെങ്കിലും ജപിക്കും പ്രതികരണം ജീവന്‍ ഉണ്ടെന്ന തോന്നലെന്കിലും തരുന്നു.അതിനാല്‍ മാത്രം ഞാനും കറങ്ങുന്നു.
    @വിധു ചോപ്ര :കമന്റാന്‍ നിങ്ങളും വേണം
    ISO 9001-2011 സര്‍ട്ടിഫിക്കറ്റ്‌ ഉള്ള അനോണി ഇതില്‍ ഞാന്‍ മാത്രമല്ലേ ഉള്ളൂ

    ReplyDelete
  8. ഇന്നലെ കല്യാണവീട്ടില്‍ കണ്ടടപ്പോള്‍ മിണ്ടാന്‍ കഴിഞ്ഞില്ല അതുകോണ്ട് ഓര്‍കുട്ടില്‍ ഒരു ഹായ് പറഞ്ഞിട്ടുണ്ട്ന്ന്. രാവിലെ ബസ്സില്‍ ,നിന്‍റെ തൊട്ടു പിന്‍ സീറ്റില്‍ ഞാനുണ്ടായിരുന്നു .നീ വായിച്ചുകൊണ്ട്ഇരുന്ന പുസ്തകത്തിന്‌ ഞാന്‍ ഫയ്സ്ബുക്കില്‍
    അഭിപ്പ്രായം പറഞ്ഞിട്ടുണ്ട്

    ReplyDelete
  9. @മാനത്ത് കണ്ണി //maanathukanni :മനോഹരമായ കമന്റ് ഒരു പോസ്റ്റിനു കൂടി സ്കോപ് ഉണ്ട്.
    കമന്റടിച്ചു ജീവിക്കുന്ന എനിക്ക് ഒരു പാരയാകുമോ ഈ കണ്ണി എന്റെ ദൈവേ കാത്തോളണെ......

    ReplyDelete
  10. ഇതാണോ നര്‍മ്മം...മര്‍മ്മത്തില്‍ കൊളിക്കാതെ തന്നെ നര്‍മ്മം ആസ്വദിച്ചു.. മനസ്സിലാവുന്ന ടെക്കി കവിതകളും ഉണ്ട് എന്ന് മനസ്സിലായി.. വീണ്ടും എനികിഷ്ടായി...

    ReplyDelete
  11. ഇത് എന്നെ ഉദ്ദേശിച്ചാണോ എഴുതിയത്..ഫേസ് ബുക്കില്‍ ഒരു ലൈക്‌ എങ്കിലും ഇടാതെ ഉറക്കം വരാത്ത എന്നെ പോലെയുള്ളവരെ ഞാന്‍ ഇതില്‍ കാണുന്നു..നന്നായിട്ടുണ്ട് മാഷെ..

    ReplyDelete
  12. ഇതിലീ പറഞ്ഞിടത്തെല്ലാം ഞാനുമുണ്ടല്ലോ എന്റെ ഈശ്വരാ... ഇനിയിതെങ്ങാനും എന്നെ കുറിച്ചാകുമോ..??

    ReplyDelete
  13. ഫഹ്വാൻ.....
    ഈ ലോകം...ഇതെത്ര സുന്ദരം....

    പാമ്പിനു തവളയില്ലാതെന്ത് ലോകം?
    കള്ളന് പോലീസില്ലാതെന്ത് ലോകം?
    പൂച്ചയ്ക്ക് പട്ടിയില്ലാതെന്ത് ലോകം....?

    സനോണിയ്ക്ക് അനോണിയില്ലാതെന്ത് ലോകം...!!! :D

    ReplyDelete
  14. അസ്സലായിരിക്കുന്നു ... നാരദരേ ... തുടരട്ടെ .. ആശംസകള്‍

    ReplyDelete
  15. "പറന്നുപോയവരെ എറിഞ്ഞു കൊന്നു."
    - നല്ല വരി, ശരിക്കും ഇഷ്ടമായി.

    പിന്നെ പരസ്യക്കൂലി ഈ അനോണിയെ എന്നെങ്കിലും സനോണിയായി കാണുമ്പോള്‍ തരാം (അതും വട്ടപ്പൊയിലന്‍ ഭായ്‌ എനിക്ക് തന്നാല്‍ മാത്രം)

    ReplyDelete
  16. നന്നായി.. കരിയിലകാറ്റു പോലെ.. ഭാവനകളുടെ മണ്ണാങ്കട്ടകള്‍ അലിഞ്ഞു പോകാതിരിക്കട്ടെ.. ആശംസകള്‍

    ReplyDelete
  17. @@
    യാഹുവാനന്ത ഭവന്തു സ്വാഹ!
    ഓം ബ്ലോഗായ പോസ്ടായ തല്ലായ തെറിയായ സ്വാഹ!

    (ഈ അനോണികളെകൊണ്ട് തോറ്റല്ലോ ഹീശ്വരാ!)

    കണ്ണൂരാന്‍ എന്ന സയോനി!

    **

    ReplyDelete
  18. @ഏകലവ്യ:നര്‍മ്മം മര്‍മ്മത്തില്‍ കൊള്ളണം വേദനിക്കരുത് .നന്ദി
    @ഒരു ദുബായിക്കാരന്‍ :എല്ലാവരും അങ്ങിനെയോക്കെയാണ് ദുബൈക്കാരാ.അതൊരു തെറ്റുമല്ല ലൈക്കുന്നതല്ലേ ഉള്ളൂ ഹേറ്റുന്നില്ലല്ലോ?അതാണ്‌ ലോകം എന്നും അത് മാത്രമാണ് ശരി എന്നും കരുതുന്നതിനെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂ
    @നാമൂസ്:ഏയ്‌ ആവില്ല അത് ദുബായിക്കാരന്‍ ലേലം വിളിചെടുത്തു ഈ വഴിയൊക്കെ നിങ്ങള്ക്ക് അറിവുള്ളതല്ലേ?
    @രഞ്ജു.ബി.കൃഷ്ണ :അല്പം ബുദ്ധിമുട്ടി കണ്ടുപിടിച്ച ഉപമ ഇഷ്ടപ്പെട്ടു.പിന്നെ ഈ ലോകത്ത് ഈ റോളുകള്‍ മാറാന്‍ അധിക നേരമൊന്നും വേണ്ടല്ലോ?
    @വേണുഗോപാല്‍ :നന്ദി. നാരദനാകാനുള്ള പാട് ആയപ്പോഴാണ് പിടികിട്ടിയത്
    @- സോണി -:നന്ദി ബ്ലോഗ്ഗെര്‍മാന്‍ സ്പിരിടിന്.....
    @Sandeep.A.K :പ്രാസമുള്ള കമന്റ് നന്ദി
    @K@nn(())raan*കണ്ണൂരാന്‍! :കണ്ണൂരാന്‍ വീണ്ടും!!(വീണ്ടും പ്രളയം എന്നൊക്കെ പോലെ)
    വീണ്ടാമതും വന്നതില്‍ അനോണികളുടെ മൂത്താശാരിക്ക് പ്രണാമം
    സനോണികള്‍ ആവാഹിച്ചു പാലമരത്തില്‍ തറയ്ക്കുന്ന കാലത്ത് കാണാം.
    @ajith :ഒറ്റ വാക്ക്. ഇതാണ് പാര.ഞാനും ലൈക്കുന്നു.ഒരൊന്നൊന്നര ഹുമെര്‍ സെന്‍സ്.നന്ദി അജിത്‌

    ReplyDelete
  19. ഈ ആക്ഷേപഹാസ്യം കൊള്ളാട്ടോ...നാടോടുമ്പോ നടുവേ ഓടണം എന്നല്ലേ...കഴിയുമെങ്കില്‍ മുന്നിലും..:)

    ReplyDelete
  20. @വേനല്‍പക്ഷി :നന്ദി വിജയാശംസകള്‍
    @ഉച്ചഭാഷിണി:നന്ദി

    ReplyDelete
  21. ബൂലോകത്ത് ജീവിക്കണേല്‍ ഇതൊക്കെ വേണം ,അല്ലേ?അനോണികളുടെ കൊസ്രാകൊള്ളികള്‍ ,ഉം ,നന്നായി വരട്ടെ ,,,

    ReplyDelete
  22. @നാരദന്‍ :ആസ്വദിച്ചു വായിച്ചു ,നല്ല ആശയങ്ങള്‍ ഒപ്പം കുറിക്കു കൊള്ളുന്ന വാക്കുകളും !!
    -------------------------------------------
    അപ്പോള്‍ നാരദമുനി അടിയ്ന്റെ ഭവനത്തിലും ഒന്ന് ഗസ്റ്റിയാട്ടെ !!

    ReplyDelete
  23. @സിയാഫ് അബ്ദുള്‍ഖാദര്‍ :അനോണികള്‍ക്കും ജീവിക്കണ്ടേ?നന്ദി.
    @faisalbabu:ചില തിരിച്ചറിവുകള്‍ .നന്ദി.
    @പി എ അനിഷ്,jayarajmurukkumpuzha: നന്ദി

    ReplyDelete
  24. അപ്പൊ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ് ..!!!

    ReplyDelete
  25. ഇനി ബ്ലോഗും ഇല്ലാത്ത കാലം വരും. അന്നും മണ്ണാങ്കട്ടയും കരിയിലയും ഉണ്ടാകും.
    മാനത്ത് കണ്ണിക്ക്‌ നൂറു മാര്‍ക്ക്.

    ReplyDelete
  26. മുഖമില്ലാത്തവരെ വെട്ടി നിരത്താന്‍ കൊട്ടെഷന്‍ ബ്ലോഗ് നിലവില്‍ ഉണ്ടോ? എവിടൊക്കെയോ കണ്ടത് പോലെ..
    ഓര്‍മ്മശക്തി കുറവാ, പ്രായായ് വരുകല്ലേ.. :-/

    ReplyDelete
  27. @Prajil Aman (പ്രജില്‍ അമന്‍) :അങ്ങിനെയും ആകാം എന്നേയുള്ളൂ
    @ഭാനു കളരിക്കല്‍:തീര്‍ച്ചയായും.മാനത്ത് കണ്ണിയെ ഞാന്‍ മുന്‍പേ നോട്ടം ഇട്ടതാണ് എന്റെ കഞ്ഞിയിലെ പാറ്റ
    @നിശാസുരഭി:മനസ്സില്‍ പോലും ഒന്നുമില്ല പിന്നല്ലേ മുഖത്തില്‍ ?

    ReplyDelete
  28. 'വിലയില്ലാ വാക്കുകളില്‍ ഇമേജ്, അപ്പൂപ്പന്‍ താടിപോലുയര്‍ന്നു...'
    അതു കലക്കി .നര്‍മത്തില്‍ പൊതിഞ്ഞ ഓരോ വരിയും വചാലമാണ് .അഭിനന്ദനങ്ങള്‍!

    ReplyDelete
  29. ഇത് കൊള്ളാല്ലോ... :)

    ReplyDelete
  30. ‘മുഖപുസ്തക ബൂലോഗ വലകളില്‍
    മണ്ണാങ്കട്ടയും കരിയിലകളും
    കാറ്റും മഴയുമില്ലാത്ത ലോകം
    ഇന്നും സ്വപ്നം കണ്ടുറങ്ങുന്നു...’

    ബൂലോകത്തിനും അതിലെ നരനും നല്ലത് വരാൻ കാംക്ഷിക്കുന്ന നാരദൻ

    ReplyDelete
  31. ആശാനെ,

    ഞാന്‍ താങ്കളുടെ വഴിയാണോ പിന്തുടരുന്നത്? കവിതയും നര്‍മ്മവും. ഒരു വ്യത്യാസമേ ഉള്ളൂ.
    ഇങ്ങക്ക് ഇത് ഇമ്മിണി കൂടുതല് വഴങ്ങണണ്ട്, കേട്ടാ.
    ഞമ്മളും പഠിക്കട്ടെ , ഒരു നാരദന്.

    ReplyDelete
  32. ആധുനിക കാലത്തെ നാരദനും കവിതയും കലക്കി!

    ReplyDelete
  33. സംഗതി രസാവഹം മാഷേ. പക്ഷേ, കൊടുത്താലേ തിരിച്ചുകിട്ടൂ എന്നത് ബൂലോകമര്യാദ, അല്ലേ? കൊള്ളാം, നല്ല സറ്റയർ.....

    ReplyDelete
  34. ഇത് കൊള്ളാം സുഹൃത്തേ..കുഞ്ചന്‍ നമ്പ്യാര്‍ എന്ന് വിളിക്കാവോ ആവോ,വിരോധം ഒന്നും ഇല്ലങ്കില്‍ :) ആശംസകളോടെ.......

    ReplyDelete
  35. മണ്ണാക്ക്ട്ടയും കരികിലയും ബ്ലോഗിൽ പോയല്ലെ....നാരധനാളു തമാശക്കാരനായ് വരുവാല്ലേ...
    ആശംസകൾ,,

    ReplyDelete
  36. ആരാന്റെ വസ്തുക്കള്‍ തൂക്കി അത് അലങ്കരിച്ചു.
    കരിയില കമന്റുകളില്‍
    ബൂലോഗ സാഹിത്യം വളര്‍ന്നു
    - super lines
    Congrats for writer

    ReplyDelete
  37. നന്നായിട്ടുണ്ട്. ബൂലോകകവിത!

    ReplyDelete
  38. കൊള്ളാല്ലൊ നാരദനയോണ്‍..!! ആള്‍ കാണുമ്പോലല്ല ല്ലെ? ഇവിടെ വന്നപ്പഴല്ലെ ശരിക്കും മനസ്സിലായേ..! എന്തൊക്കെ അറിയാന്‍ കിടക്കുന്നു..!!

    ReplyDelete
  39. ആശയനര്‍മ്മം നന്നായി ബോധിച്ചു.

    ReplyDelete
  40. ഇതിനെ ഇൻഫർമേഷൻ ടെക്നോളജി എന്ന ഒരു കവിതയായി കാണാം‘

    ഈ വഴി വരാൻ വൈകിയോ എന്നൊരു സംശമുണ്ട്.

    ReplyDelete
  41. മണ്ണാങ്കട്ട യാഹൂവില്‍ അവതരിച്ചു.
    ചാറ്റില്‍ വിളനിലം കണ്ടെത്തി
    ജി മെയില്‍ കണ്ടു മോഹിച്ചു
    യാഹൂനെ മൊഴി ചൊല്ലി മതം മാറി.
    -----------
    ഇനിയിപ്പോ ഒരടിയുണ്ടാവും… യുദ്ധമുണ്ടാവും.. യുദ്ധം... വൈറസുകൾ തൊടുത്തുവിടും…
    ---
    നന്നായിട്ടുണ്ട്..ആശംസകൾ,,

    ReplyDelete
  42. മുഖപുസ്തക ബൂലോഗ വലകളില്‍
    മണ്ണാങ്കട്ടയും കരിയിലകളും
    കാറ്റും മഴയുമില്ലാത്ത ലോകം
    ഇന്നും സ്വപ്നം കണ്ടുറങ്ങുന്നു.

    gr8888 maaashe........ cngrdssss :D

    ReplyDelete
  43. മുഖപുസ്തക ബൂലോഗ വലകളില്‍
    മണ്ണാങ്കട്ടയും കരിയിലകളും
    കാറ്റും മഴയുമില്ലാത്ത ലോകം
    ഇന്നും സ്വപ്നം കണ്ടുറങ്ങുന്നു.

    gr8888 maaashe........ cngrdssss :D

    ReplyDelete
  44. Kollaam mashe.. nannaayittundu.... Naradan

    ReplyDelete