Pages

July 10, 2011

കാല്പാടുകള്‍

കാല്പാടുകള്‍ ആദ്യം പതിഞ്ഞത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍
സുരക്ഷിതത്വം തേടിയ ആദ്യ യാത്ര
പിന്നെ അച്ഛന്റെ നെഞ്ചില്‍ കളിക്കാന്‍ ഇടം തേടി

സുഹൃത്തിനെ തേടിയും സുഹൃത്തുക്കളില്‍ നിന്നോടിയും
ഓര്‍ക്കാനും മറക്കാനും ശ്രമിക്കുന്ന പല വഴികളില്‍ ,
കൂട്ടുകാരിയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന് ഒറ്റയടിപ്പാതയില്‍
പിന്നീട് കാല്‍പ്പാടുകള്‍ക്ക് കൂട്ടായി ഒപ്പം നടന്നു. ജീവിത സായാഹ്നം വരെ.

ജീവിത വഴികളില്‍ പതിഞ്ഞും പതിയാതെയും അനേകം കാല്പാടുകള്‍ .
ഒടുവില്‍ കാല്പാടുകള്‍ മാഞ്ഞു മാഞ്ഞില്ലാതെയായ്
കാലുകള്‍ മാത്രം ശേഷിച്ചു. തമ്മില്‍ കൂട്ടി കെട്ടി മണ്ണില്‍ മൂടിയ കാലുകള്‍
കാല്പാടുകള്‍ പതിക്കാന്‍
അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു.

11 comments:

  1. ഒടുവില്‍ കാല്പാടുകള്‍ മാഞ്ഞു മാഞ്ഞില്ലാതെയായ്
    കാലുകള്‍ മാത്രം ശേഷിച്ചു. തമ്മില്‍ കൂട്ടി കെട്ടി മണ്ണില്‍ മൂടിയ കാലുകള്‍
    കാല്പാടുകള്‍ പതിക്കാന്‍
    അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു.

    മനസ്സിൽ തട്ടിയ നല്ല കവിത

    ReplyDelete
  2. തമ്മില്‍ കൂട്ടിക്കെട്ടി....ഒരു യാത്ര. എത്ര നിശ്ചയമായ ഒരു കാര്യം.

    ReplyDelete
  3. പി .ഭാസ്കരന്‍ മാഷിന്റെ ഒരു കവിതയുണ്ട് ,,വിണ്ട കാലടികള്‍..കിട്ടുമെങ്കില്‍ ..അതൊന്നു വായിച്ചു നോക്കാം ..
    ഇതുമായി ബന്ധം ഒന്നും ഇല്ല ,,

    ReplyDelete
  4. കാല്പാടുകളിലൂടൊരു ജീവിതം വരച്ചു..
    നന്നായിട്ടുണ്ട്..

    ReplyDelete
  5. ജിവിതം നീങ്ങികൊണ്ടേയിരിക്കുന്നു അന്തമില്ലാതെ അനന്തമായി ...അതങ്ങനെ തന്നെ തുടരട്ടെ...

    ReplyDelete
  6. ഒരു വേള ഞാനും.

    ReplyDelete
  7. “അവ മറ്റൊരു ഗർഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു..”

    തമ്മിൽ കൂട്ടികെട്ടി കാലുകളും..ശരീരത്തിന്റെ അവസാന കോശവും മണ്ണിൽ ഒടുങ്ങിക്കോണ്ടിരിക്കുമ്പോൾ മറ്റൊരു ഗർഭപാത്രത്തിന്റെ പ്രതീക്ഷ...

    മരണത്തെക്കുറിച്ച് കുറച്ചെങ്കിലും നിർവ്വികാരതയോടെ ചിന്തിക്കാൻ കഴിയുന്നത് പുനർജന്മം എന്ന പ്രതീക്ഷ തന്നെ..

    കവിത വളരെ നന്നായിരിക്കുന്നു

    ReplyDelete
  8. ഗര്‍‍ഭപാത്രത്തിലെ കാല്പാട് പിന്തുടര്‍‍ന്ന് എത്തി പെടുന്നത് മരണത്തിലേക്കാന്ന് കരുതീല
    എന്നാലും അവ്ടേം ഒരു പ്രതീക്ഷ.......!! നടക്കുമോ എന്തോ ;)

    വരികളിലെ ആശയം ശ്ശി ബോധിച്ചൂട്ടോ.
    ഇവ്ടുത്തെ ഗൌരവ വിഷയങ്ങള്‍ പോലെ തന്നെ അപ്പുറത്തെ നര്‍‍മ്മ ചിന്തകളിലും ഒരു വ്യത്യസ്തത ഉണ്ട്

    അപ്പൊ എല്ലാം പറഞ്ഞപോലെ.
    ആശംസോള്‍!

    ReplyDelete
  9. @moideen angadimugar : നന്ദി
    @ajith : തീര്‍ച്ചയായും. എന്നാല്‍ നാം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തത്
    @രമേശ്‌ അരൂര്‍: നന്ദി ഇത്തരം അഭിപ്രായങ്ങള്‍ക്ക് ഞാന്‍ കൂടുതല്‍ വില മതിക്കുന്നു.
    @പദസ്വനം:നന്ദി
    @sankalpangal :തുടരാതെ പറ്റില്ലല്ലോ?
    @നാമൂസ് : എല്ലാ ഞാനും
    @ജാനകി : മരണഭയം മനുഷ്യനില്‍ കുറച്ചെങ്കിലും നന്മ ശേഷിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും..നന്ദി
    @ചെറുത്*: നന്ദി....കുറച്ചു കൂടി നന്നായി എഴുതാന്‍ കൂടി കഴിഞ്ഞാല്‍ നന്ന്

    ReplyDelete
  10. വീണ്ടുമൊരു കാത്തിരിപ്പില്‍, ഒരു പ്രതീക്ഷയില്‍ അവസാനിപിച്ചത് നന്നായി..

    ReplyDelete
  11. അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു.

    ReplyDelete